ഓഫീസ് റൂം വൃത്തിയാക്കാന്‍ നേരത്തെ വരണമെന്ന് ആവശ്യപ്പെട്ടു ; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു, പ്യൂണ്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 09:18 AM  |  

Last Updated: 13th January 2020 09:18 AM  |   A+A-   |  

 

കാസര്‍കോട് : അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റിലായി. കാസര്‍കോട്ടെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അറ്റന്‍ഡറായ ചന്ദ്രശേഖര (55) എന്നയാളാണ് അറസ്റ്റിലായത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അഞ്ച് കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു. ക്ലാസ്സില്‍ ശ്രദ്ധിക്കാതെ, വിഷമിച്ച് ഇരിക്കുന്ന കുട്ടികളെ ടീച്ചര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

ടീച്ചര്‍ ഉടന്‍ തന്നെ വിവരം സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ചൈല്‍ഡ് ലൈനിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ കൗണ്‍സിലര്‍മാര്‍ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു.

ഓഫീസ് റൂമുകള്‍ വൃത്തിയാക്കാന്‍ രാവിലെ എട്ടരയ്ക്ക് സ്‌കൂളില്‍ എത്തണമെന്ന് പ്യൂണ്‍ ചന്ദ്രശേഖര കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ രാവിലെ എത്തുന്ന കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തത്.