തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2020 01:53 PM |
Last Updated: 13th January 2020 01:53 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : തിരുവനന്തപുരം വിളപ്പില്‍ശാല നെടിയവിളയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ലിജു സൂരി, അയല്‍വാസിയായ ബിനുകുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിജുവിന്റെ ബന്ധു ജെയിന്‍ വിക്ടറും കൂട്ടാളികളുമാണ് അക്രമം നടത്തിയത്. വെട്ടിയശേഷം ബോംബ് എറിഞ്ഞ് അക്രമികള്‍ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചിരുന്നു.
രാവിലെ ഇവര്‍ കാറിലെത്തി ആക്രമണം നടത്തുകയായിരുന്നു. കുടുംബവഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ലിജുവിന്റെ തലയിലും കാലിലും, ബിനുവിന്റെ കൈക്കുമാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിജുവിന്റെ കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. ജെയിന്‍ കുപ്രസിദ്ധ ഗുണ്ടയാണെന്നും റിപ്പോര്‍ട്ടുണ്ട്.