പ്രചാരണം വ്യാജം; പൗരത്വ നിയമഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 02:26 PM  |  

Last Updated: 13th January 2020 02:26 PM  |   A+A-   |  


    
തിരുവനന്തപുരം:
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചതായി വന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് പൊലീസ്. ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.  ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദഹം പറഞ്ഞതായി പൊലീസ് മീഡിയ സെന്റര്‍ വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതിക്ക് എതിരെ തെരുവിലിറങ്ങുന്നവര്‍ക്കെരിതെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം എന്നതരത്തിലാണ് വാര്‍ത്ത വന്നത്. ഇതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഈ വാര്‍ത്തയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഈ സാഹചര്യത്തിലാണ് വസ്തുത വ്യക്തമാക്കി പൊലീസ് രംഗത്ത് വന്നിരിക്കുന്നത്.