ദേശീയ, സംസ്ഥാന പാതയോരങ്ങള്‍ വൃത്തിയാക്കുന്നു; ജനുവരി 25ന് മാലിന്യ നിര്‍മാര്‍ജനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2020 08:04 PM  |  

Last Updated: 13th January 2020 08:04 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളം ജില്ലയില്‍ പ്രധാന ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് നടപടി.

ജില്ലയില്‍ പ്രധാനപ്പെട്ട ദേശീയ, സംസ്ഥാനപാതകളില്‍ കടന്നു പോകുന്ന തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാലിന്യം നീക്കം ചെയ്യുന്നത്. പാതയോരങ്ങളിലുള്ള മാലിന്യങ്ങള്‍ ജനുവരി 25ന് നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ്  ശുചീകരണം.  ശുചിത്വമിഷനും ഹരിത കേരളാ മിഷനും കുടുംബശ്രീയും ഉദ്യമത്തില്‍ പങ്കാളികളാകുമെന്നും കളക്ടര്‍ അറിയിച്ചു.