നെടുമ്പാശേരി വിമാനത്താവളത്തിൽ 90 ലക്ഷത്തിന്റെ സ്വർണവും വിദേശ കറൻസിയും പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌  |   Published: 13th January 2020 07:06 AM  |  

Last Updated: 13th January 2020 07:06 AM  |   A+A-   |  

gold

 

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 90 ലക്ഷം രൂപയുടെ 2.8 കിലോഗ്രാം സ്വർണവും 4.65 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ആണ് ഇവ പിടികൂടിയത്.
 
ഇന്നലെ ദുബായിൽ നിന്ന് കൊച്ചി വഴി ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിനോടു ചേർന്നുള്ള ലൈഫ് ജാക്കറ്റിന് അകത്താണ് 20 സ്വർണ ബിസ്കറ്റ് ഒളിപ്പിച്ചിരുന്നത്. ഈ സീറ്റുകളിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരെ സംശയത്തെത്തുടർന്ന് ഡിആർഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരാണോ സ്വർണം കൊണ്ടുവന്നതെന്ന് ഡിആർഐ അന്വേഷിക്കുന്നു. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് വിദേശത്തേക്കു പോകാൻ എത്തിയ യാത്രക്കാരനിൽ നിന്നാണ് 4.63 ലക്ഷം രൂപയുടെ വിദേശ കറൻസി കസ്റ്റംസ് പിടികൂടിയത്.  4150 യൂറോയും 111 ഡോളറുമാണ് പിടിച്ചെടുത്തത്.