ബാഗില്‍ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയില്‍ വീര്യം കൂടിയ മയക്കുമരുന്ന്; യുവാവ് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍, അന്വേഷണം

പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വീര്യം കൂടിയ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വീര്യം കൂടിയ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. തൃശ്ശൂര്‍ പൈങ്കുളം സ്വദേശി എം അഭിജിത്തിനെയാണ് ആര്‍പിഎഫ്-എക്‌സൈസ് സംഘം പിടികൂടിയത്. സംസ്ഥാനത്ത് ചില്ലറയായി എംഡിഎംഎ വില്‍പ്പന നടത്തുന്ന മയക്ക് മരുന്ന് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് എംഡിഎംഎ.

ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്നാണ് ഒന്നര ലക്ഷം രൂപ വില വരുന്ന പന്ത്രണ്ടര ഗ്രാം എംഡിഎംഎ പിടികൂടിയത്. പ്രതി അഭിജിത്തിന്റെ ബാഗില്‍ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

തൃശ്ശൂരില്‍ വില്‍പനയ്ക്കായി കൊണ്ടുവരികയായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില്ലറയായി എംഡിഎംഎ വില്‍പ്പന നടത്തുന്ന മയക്ക് മരുന്ന് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്ക് പിന്നിലുള്ള മറ്റ് സംഘങ്ങളെ കുറിച്ച് അന്വേഷിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com