മുനിസിപ്പൽ മൈതാനിയിൽ കൂറ്റൻ പന്തൽ; പഴയിടത്തിന്റെ നേതൃത്വത്തിൽ സസ്യ ഭക്ഷണം; മൂവാറ്റുപുഴയിലെ സംഭവമായി എൽദോ എബ്രഹാം എംഎൽഎയുടെ കല്ല്യാണ വിരുന്ന്

വിവാഹ സ്വീകരണം ജനബാഹുല്യം കൊണ്ട് മൂവാറ്റുപുഴയിലെ സംഭവമായി മാറി
മുനിസിപ്പൽ മൈതാനിയിൽ കൂറ്റൻ പന്തൽ; പഴയിടത്തിന്റെ നേതൃത്വത്തിൽ സസ്യ ഭക്ഷണം; മൂവാറ്റുപുഴയിലെ സംഭവമായി എൽദോ എബ്രഹാം എംഎൽഎയുടെ കല്ല്യാണ വിരുന്ന്

മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമും കല്ലൂർക്കാട് കണ്ണാംപറമ്പിൽ അ​ഗസ്റ്റിന്റേയും മേരിയുടേയും മകൾ ഡോ. ആ​ഗി മേരി അ​ഗസ്റ്റിനും വിവാഹിതരായി. ത‌‍‌ൃക്കളത്തൂർ മേപ്പുറത്ത് എബ്രഹാമിന്റേയും ഏലിയാമ്മയുടേയും മകനാണ് എൽദോ എബ്രഹാം. ഞായറാഴ്ച രാവിലെ മൂവാറ്റുപുഴ കുന്നക്കുരുടി സെയ്ന്റ് ജോർജ് യാക്കോബായ പള്ളിയിലായിരുന്നു വിവാഹം.

വിവാഹ സ്വീകരണം ജനബാഹുല്യം കൊണ്ട് മൂവാറ്റുപുഴയിലെ സംഭവമായി മാറി. ചരിത്രത്തിലാദ്യമായി മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിയിൽ വമ്പൻ പന്തലൊരുക്കി വമ്പൻ കല്ല്യാണ സ്വീകരണമാണ് ഒരുക്കിയത്.

വൈകീട്ട് മൂന്ന് മുതൽ രാത്രി ഒൻപത് വരെ മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിയിലാണ് വിവാഹ വിരുന്ന് നടന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സസ്യ ഭക്ഷണമായിരുന്നു വിരുന്നിന്. മുഖ്യമന്ത്രി മുതൽ ജീവിതത്തിലെ നാനാതുറകളിലുള്ള പ്രമുഖരേയും മണ്ഡലത്തിലെ ഭൂരിപക്ഷം കുടുംബങ്ങളെയും ക്ഷണിച്ച കല്ല്യാണം ഒരുക്കത്തിലും ക്ഷണത്തിലും എല്ലാം വ്യത്യസ്തത പുലർത്തി.

രണ്ട് പതിറ്റാണ്ടായി തനിക്കു കിട്ടിയ എല്ലാ വിവാഹ ക്ഷണക്കത്തുകളും സൂക്ഷിച്ചു വച്ചിരുന്ന എൽദോ അവർക്കെല്ലാം തന്റെ കല്ല്യാണക്കുറി അയച്ചു. ആകെ 20,000 ക്ഷണക്കത്തുകൾ നൽകിയിരുന്നു. മണ്ഡലത്തിലെ അറിയാവുന്നവരെ എല്ലാം നേരിട്ട് ഫോണിൽ വിളിച്ചും കത്തുകളയച്ചും നടത്തിയ ക്ഷണം തന്നെ നാട്ടുകാർക്ക് കൗതുകമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com