'മകന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം; വീട്ടില്‍ നിന്നാല്‍ കൊന്നുകളയും; എറണാകുളത്ത് എത്തിച്ചു'; മരുമകളെ പീഡിപ്പിച്ച അമ്മായിച്ഛന്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2020 10:19 PM |
Last Updated: 14th January 2020 10:25 PM | A+A A- |

തൃശ്ശൂര്‍: മരുമകളെ പീഡിപ്പിച്ച അമ്മായിച്ഛന്‍ പിടിയില്‍. വെള്ളിക്കുളങ്ങര കോരച്ചാല്‍ പോട്ടക്കാരന്‍ വീട്ടില്‍ പുരുഷോത്തമന്‍ മകന്‍ ദിവാകരനാണ് അറസ്റ്റിലായത്. സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളം സ്വദേശിനിയായ മരുമകളുടെ പരാതിയെതുടര്‍ന്നാണ് ദിവാകരനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചെത്തി പരാതിക്കാരിയെ മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയത്തെല്ലാം പ്രതി പരാതിക്കാരുടെ സഹായത്തിനെത്തുമായിരുന്നു. ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും പരാതിക്കാരി വീട്ടില്‍ നിന്നാല്‍ ഭര്‍ത്താവ് കൊല്ലാന്‍ മടിക്കില്ലെന്നും പ്രതി പരാതിക്കാരിയെ ധരിപ്പിച്ചിരുന്നു. വീട്ടില്‍ നിന്നും രക്ഷപ്പെടുത്തി എറണാകുളത്ത് ഏതെങ്കിലും സ്ഥലത്ത് നിര്‍ത്താമെന്ന് പറഞ്ഞ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡീന് അടുത്തുള്ള ഒരു ടൂറിസ്റ്റ് ഹോമില്‍ റൂം എടുത്തതിനു ശേഷം രാത്രിയായപ്പോള്‍ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ മാസം ആണ് സംഭവം നടന്നത്. തൃശ്ശൂര്‍ വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷനില്‍ ഈ സംഭവത്തില്‍ കേസെടുത്തു എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ഉണ്ടായത്
എറണാകുളം അസി കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തില്‍ സബ്ഇന്‍സ്‌പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്