ഒന്നര ലക്ഷം പ്രതികള്‍ ഇനി വിരല്‍ത്തുമ്പില്‍;  ഡിജിറ്റല്‍ രംഗത്ത് കേരള പൊലീസിന്റെ സുപ്രധാന ചുവടുവയ്പ്പ്

ഒന്നരലക്ഷം പ്രതികള്‍ ഇനി പൊലീസിന്റെ വിരല്‍ത്തുമ്പ് അകലത്തില്‍. 1.45ലക്ഷം പ്രതികളുടെ വിരലടയാളങ്ങള്‍ പൊലീസ് ഡിജിറ്റലായി രേഖപ്പെടുത്തി.
ഒന്നര ലക്ഷം പ്രതികള്‍ ഇനി വിരല്‍ത്തുമ്പില്‍;  ഡിജിറ്റല്‍ രംഗത്ത് കേരള പൊലീസിന്റെ സുപ്രധാന ചുവടുവയ്പ്പ്

തിരുവനന്തപുരം: ഒന്നരലക്ഷം പ്രതികള്‍ ഇനി പൊലീസിന്റെ വിരല്‍ത്തുമ്പ് അകലത്തില്‍. 1.45ലക്ഷം പ്രതികളുടെ വിരലടയാളങ്ങള്‍ പൊലീസ് ഡിജിറ്റലായി രേഖപ്പെടുത്തി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ശേഖരിച്ച വിരലടയാളങ്ങള്‍ പ്രത്യേക സോഫ്റ്റുവെയറിന്റെ സഹായത്തോടെയാണ് കേന്ദ്രീകൃത സെര്‍വറിലേക്ക് ശേഖരിച്ചത്. അധികം വൈകാതെ 1.50ലക്ഷം വിരലടയാളങ്ങള്‍ വിവരശേഖരത്തിലെത്തും. 

ജപ്പാന്‍ കമ്പനിയായ നാഷണല്‍ ഇലക്ട്രോണിക് കോര്‍പ്പറേഷന്റെ സഹായത്തോടെയാണ് ഓട്ടോമേറ്റഡ് ഫിംഗര്‍പ്രിന്റ് ഐഡറ്റിഫിക്കേഷന്‍ സിസ്റ്റം (അഫിസ്) നടപ്പാക്കുന്നത്. മൂന്നോ നാലോ പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരു ഡോസിയര്‍ സെന്റര്‍ എന്ന കണക്കില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളെയും പദ്ധതിയുടെ ഭാഗമായിക്കിയിട്ടുണ്ട്. 

ഓരോ കേസിലും പിടിയിലാകുന്ന പ്രതികളുടെ വിരലടയാളം ഡോസിയര്‍ സെന്ററിലെ ലൈവ് സ്‌കാനര്‍ ഉപയോഗിച്ച് ശേഖരിച്ച് സോഫ്റ്റുവെയറിലേക്ക് ചേര്‍ക്കും. ഈ വിവരങ്ങള്‍ സംസ്ഥാനത്ത് എവിടെയും പൊലീസിന് പരിശോധിക്കാനാവും. കുറ്റകൃത്യങ്ങളില്‍ പ്രതികളുടെ വിരലടയാളം ലഭിച്ചാലുടന്‍ ഈ സംവിധാനം ഉപയോഗിച്ച് പെട്ടെന്ന് ഇവരിലേക്ക് എത്താനാകും. പ്രതികളുടെ ബയോമെട്രിക് വിവര ശേഖരണത്തിന് കൃഷ്ണമണിയുടെ അടയാളം ശേഖരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനും നീക്കമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com