ഗുജറാത്ത് ഓര്‍മ്മയില്ലേ?; കുറ്റ്യാടിയില്‍ പ്രകോപനമുദ്രാവാക്യങ്ങളുമായി ബിജെപി

ബിജെപിയുടെ വിശദീകരണ പരിപാടി ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പ് വ്യാപാരികള്‍ കടകള്‍ അടച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രകടനം 
ഗുജറാത്ത് ഓര്‍മ്മയില്ലേ?; കുറ്റ്യാടിയില്‍ പ്രകോപനമുദ്രാവാക്യങ്ങളുമായി ബിജെപി

കോഴിക്കോട്: കുറ്റ്യാടിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബിജെപി പ്രകടനം. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടി ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പ് വ്യാപാരികള്‍ കടകള്‍ അടച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി കൊടിയുമേന്തി  പ്രവര്‍ത്തകരുടെ പ്രകടനം. ബിജെപി കുറ്റ്യാടി മണ്ഡലം കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

'ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്' എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ആരോപണവും ശക്തമാണ്. മുസ്ലിം ലീഗിനെതിരെയും മോശമായ പ്രതികരണങ്ങളാണ് ജാഥയില്‍ ഉടനീളമുണ്ടായത്. റാലി ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് ഉദ്ഘാടനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com