പാതിരാത്രി പ്രവാസിയുടെ ആഡംബരക്കാറും ബൈക്കുകളും കത്തിച്ചു; നാല്‍പ്പത് ലക്ഷം രൂപയുടെ നഷ്ടം

തൃശൂരില്‍ പ്രവാസിയുടെ ആഡംബരക്കാറും രണ്ടു ബൈക്കുകളും പെട്രോള്‍ ഒഴിച്ചു കത്തിച്ചു.
പാതിരാത്രി പ്രവാസിയുടെ ആഡംബരക്കാറും ബൈക്കുകളും കത്തിച്ചു; നാല്‍പ്പത് ലക്ഷം രൂപയുടെ നഷ്ടം

മാള: തൃശൂരില്‍ പ്രവാസിയുടെ ആഡംബരക്കാറും രണ്ടു ബൈക്കുകളും പെട്രോള്‍ ഒഴിച്ചു കത്തിച്ചു. മാള കൊച്ചുകടവില്‍ ഷാഹുല്‍ ഹമീദിന്റെ വീട്ടിലാണ് അക്രമം നടന്നത്. നാല്‍പ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. 

പുലര്‍ച്ചെ രണ്ടരയോടുകൂടിയാണ് തീയും പുകയും കണ്ട് വീട്ടുകാര്‍ എഴുന്നേറ്റത്. അപ്പോഴേക്കും വാഹനങ്ങള്‍ ഏകദേശം കത്തിക്കഴിഞ്ഞിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com