പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'റോഡുകള്‍ ചോരക്കളമാകുന്നു'; എംസി റോഡിലും വാഹനാപകടം, കൂട്ടിയിടിച്ച ബൈക്കുകള്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ടു; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

എംസി റോഡില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

കോട്ടയം: എംസി റോഡില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഏവൂര്‍ ശ്രീരാഗത്തില്‍ അഭിരാജ് (19), കാരയ്ക്കാട് അമ്പാടി ജയന്‍ (20) എന്നിവരാണ് മരിച്ചത്.

എംസി റോഡില്‍ ചെങ്ങന്നൂര്‍ ഐടിഐ ജംഗ്ഷന് സമീപമാണ് അപകടം. ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടച്ച ബൈക്കുകള്‍ അതുവഴി കടന്നുവന്ന കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ടാണ് യുവാക്കള്‍ക്ക് മരണം സംഭവിച്ചത്.

ഇന്ന് പുലര്‍ച്ചെ തൃശൂര്‍ കൊറ്റനെല്ലൂരില്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി നാലു കാല്‍നടയാത്രക്കാരാണ് മരിച്ചത്. അച്ഛനും മകളും അച്ഛനും മകനുമാണ് മരിച്ച നാലുപേര്‍. ഇരുപതുകാരന്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇരിങ്ങാലക്കുട തൂമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ കാവടി ഉത്സവം കണ്ടു മടങ്ങുകയായിരുന്ന നാലുപേരുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com