എൻകെ പ്രേമചന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് പിണറായി വിജയൻ; നവ ദമ്പതികൾക്ക് ആശംസ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2020 02:52 PM  |  

Last Updated: 15th January 2020 02:52 PM  |   A+A-   |  

nkp

 

കൊല്ലം: എംപിയും ആര്‍എസ്‍പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്‍റെ  മകന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്തെ വിവാഹ വേദിയിലെത്തിയ മുഖ്യമന്ത്രി വരന്‍ കാര്‍ത്തിക്കിനെയും വധു കാവ്യയെയും നേരിൽ കണ്ട് വിവാ​ഹ ആശംസകൾ നേർന്നു. 

ഷിബു ബേബി ജോണ്‍, നോര്‍ക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ജെ രാജു, പി തിലോത്തമന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് മകന്‍റെ വിവാഹ വിവരം പ്രേമചന്ദ്രന്‍ അറിയിച്ചത്.