മെഡിക്കല്‍ കോളജ് ക്യാംപസിനുള്ളില്‍ യുവതിയായ ഡോക്ടര്‍ക്ക് നേരെ അതിക്രമശ്രമം; 112 ല്‍ വിളിച്ചിട്ടും ഫലമുണ്ടായില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2020 09:00 PM  |  

Last Updated: 15th January 2020 09:00 PM  |   A+A-   |  

boy,,rape

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാംപസിനുള്ളില്‍ യുവ ഡോക്ടര്‍ക്ക് നേരെ അതിക്രമ ശ്രമം. യുവാക്കള്‍ സംഘം ചേര്‍ന്ന് പിന്തുടര്‍ന്നപ്പോള്‍ ഡോക്ടര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കയറി രക്ഷപ്പെട്ടു.  മെഡിക്കല്‍ കോളേജ് ക്യാംപസിസില്‍, അച്യുതമേനോന്‍ സെന്ററില്‍ പിജി വിദ്യാര്‍ഥിനിയാണ് തനിക്ക് നേരിട്ട ദുരനുഭവം ഫെയ്‌സ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ യുവ ഡോക്ടര്‍ ക്ലാസ് കഴിഞ്ഞ് മെഡിക്കല്‍ കോളേജ് പുതിയ ഒപി കെട്ടിടത്തിന് മുന്നില്‍ എത്തിയപ്പോഴാണ് അതിക്രമ ശ്രമമുണ്ടായത്.

എതിര്‍ദിശയില്‍ വന്ന 18നും 23നും ഇടയില്‍ പ്രായമുള്ള യുവാക്കളുടെ സംഘത്തിലെ ഒരാള്‍ ഡോക്ടറോട് മോശമായി സംസാരിച്ചു. ഇത്  ചോദ്യം ചെയ്തത്തോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സമീപത്തു കാഴ്ചക്കാരായി ആളുകള്‍ ഉണ്ടായിരുന്നുയെങ്കിലും യുവാക്കളെ ഭയന്ന് പ്രതികരിച്ചില്ല. യുവതി മുന്നോട്ട് നടക്കുന്നതിനിടയില്‍ യുവാക്കളുടെ സംഘം പിന്തുടരാന്‍ തുടങ്ങി.ആക്രമണം പേടിച്ച ഡോക്ടര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കയറി രക്ഷപെടുകയായിരുന്നു. ബസ്സില്‍ കയറിയ ഉടന്‍ തന്നെ യുവതി പൊലീസിന്റെ 112 എന്ന കണ്‍ട്രോള്‍  റൂമില്‍ വിളിച്ചു വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല എന്ന് പറയുന്നു. 

അല്‍പസമയത്തിന് ശേഷം തിരികെ വിളിച്ച പൊലീസുകാര്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അറിയിച്ചെന്ന് യുവതി ഫെയ്‌സ്്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്നോട് മോശമായി സംസാരിച്ചയാള്‍ മെറൂണ്‍ കളര്‍ ടീഷര്‍ട്ട് ആണ് ഇട്ടിരുന്നതെന്നും സംഘത്തില്‍ ചിലര്‍ ഓട്ടോ െ്രെഡവര്‍മാരുടെ വേഷത്തിലായിരുന്നുയെന്നും ഇവരുടെ പെരുമാറ്റത്തില്‍ ലഹരി ഉപയോഗിച്ചിട്ടുള്ളതായി സംശയിക്കുന്നുയെന്നും അവര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് ക്യാംപസിനുള്ളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും ലഹരി സംഘങ്ങളുടെ ശല്യവും രൂക്ഷമായി വരുന്നുണ്ടെങ്കിലും പൊലീസ് തിരിഞ്ഞുനോക്കുന്നില്ലായെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ കിട്ടിയതില്‍ കേരളത്തിലുള്ളവര്‍ സന്തുഷ്ടരാണ്. എല്ലാ സ്ത്രീകളെയും സംരക്ഷിക്കുമെന്ന് പറയുമ്പോള്‍ ഇതാണ് അവസ്ഥ എന്നു പറഞ്ഞുകൊണ്ട് ആണ് ഡോക്ടറുടെ  ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.