ലോട്ടറി ടിക്കറ്റ് വില കൂടുമെന്ന് തോമസ് ഐസക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2020 03:05 PM  |  

Last Updated: 15th January 2020 03:06 PM  |   A+A-   |  

thomasissac759hcghjf

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്. വില വര്‍ധിപ്പിച്ചില്ലെങ്കില്‍ വില്‍പ്പനക്കാരുടെ വരുമാനം കുറയുന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്ന് ഐസക് പറഞ്ഞു. അതേസമയം വലിയ വിലവര്‍ധനവ് ഉണ്ടാകില്ലെന്നും  എക്‌സൈസ് നികുതി കൂട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ അധ്യപക നിയമന കുറയ്ക്കണമെന്ന നിര്‍ദ്ദേശം പരിശോധിക്കുന്നതിനൊപ്പം അധ്യാപക  വിദ്യാര്‍ത്ഥി അനുപാതം പാലിക്കുന്നുണ്ടോ എന്നതും പരിശോധിക്കുമെന്ന് ഐസക് പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട വിഹിതത്തില്‍ കഴിഞ്ഞ 3 മാസത്തില്‍ 15000 കോടി രൂപയുടെ കുറവുണ്ടായി. ഡാമിലെ മണല്‍ വാരി വരുമാനമുണ്ടാക്കാനുള്ള സാധ്യത ധനകുപ്പ് പഠിച്ച് മന്ത്രിസഭയില്‍ വെയ്ക്കും. പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കുന്ന കാര്യത്തില്‍ തീരുമാനം കമ്മീഷന്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.