നരേന്ദ്രമോദിയുടെ പൗരത്വം തേടി അപേക്ഷ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ദാ​മോ​ദ​ർ​ദാ​സ് മോ​ദി ഇ​ന്ത്യ​ൻ പൗ​ര​ൻ ആ​ണ് എ​ന്ന് തെ​ളി​യി​ക്കാ​ൻ ഉ​ത​കു​ന്ന ആ​ധി​കാ​രി​ക രേ​ഖ​ക​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അനുവദിച്ച് നല്‍കണം 
നരേന്ദ്രമോദിയുടെ പൗരത്വം തേടി അപേക്ഷ

കൊച്ചി: രാജ്യമാകെ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ​യും കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ​തി​രെ​യും പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​വു​ന്ന​തി​നി​ടെ നി​യ​മം ന​ട​പ്പാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പൗ​ര​ത്വ​രേ​ഖ ചോ​ദി​ച്ച് വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ. ചാ​ല​ക്കു​ടി വിആ​ർപു​രം സ്വ​ദേ​ശി ക​ല്ലു​വീ​ട്ടി​ൽ ജോ​ഷി​യാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ദാ​മോ​ദ​ർ​ദാ​സ് മോ​ദി ഇ​ന്ത്യ​ൻ പൗ​ര​ൻ ആ​ണ് എ​ന്ന് തെ​ളി​യി​ക്കാ​ൻ ഉ​ത​കു​ന്ന ആ​ധി​കാ​രി​ക രേ​ഖ​ക​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​നു​വ​ദി​ച്ച് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പേ​ക്ഷ.പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പൗ​ര​ത്വ​രേ​ഖ ല​ഭി​ച്ചാ​ൽ അ​ത് പ്ര​കാ​രം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും രേ​ഖ സൂ​ക്ഷി​ച്ചാ​ൽ മ​തി​യ​ല്ലോ​യെ​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന് ജോ​ഷി പറഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബി​രു​ദ​സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ബ​ന്ധി​ച്ച വി​വാ​ദം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പൗ​ര​ത്വം ചോ​ദി​ച്ചു​ള്ള അ​പേ​ക്ഷ​യെ​ത്തു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com