പ്രതിഷേധക്കാര്‍ക്ക് പൗരത്വനിയമം എന്താണെന്നറിയില്ല; കേന്ദ്രം എന്തുചെയ്താലും ഏതിര്‍ക്കുന്നത് കേരളത്തിന്റെ ശൈലിയെന്ന് ഇ ശ്രീധരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th January 2020 02:42 PM |
Last Updated: 16th January 2020 02:45 PM | A+A A- |

കൊച്ചി: പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമഭേദഗതിക്ക് ഒരു പ്രശ്‌നവുമില്ല. പ്രതിഷേധക്കാര്‍ക്ക് നിയമം എന്താണെന്ന് മനസിലായിട്ടില്ല. നിയമം വിശദീകരിച്ചുകൊടുത്ത് ഭയം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്ന കേരള സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമാണ് ഇ ശ്രീധരന്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി.
നമ്മുടെ ഭരണഘടന ഇന്ത്യക്കാര്‍ക്കുള്ളതാണ്. അത് മറ്റുള്ളവര്‍ക്കുള്ളക്ക് ബാധകമല്ലെന്നുള്ളതും നാം ഓര്‍ക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.