രേഖകളില്ലാതെ അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍; കൊച്ചിയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2020 03:06 PM  |  

Last Updated: 16th January 2020 03:06 PM  |   A+A-   |  

 

കൊച്ചി: മറൈന്‍ ഡ്രൈവിലെ കടയില്‍നിന്ന് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ചൈനീസ് നിര്‍മിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.

ഹെയര്‍ ഓയില്‍ ഉപയോഗിച്ച ആള്‍ക്ക് അലര്‍ജി വന്നതിനെ തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് ഡ്രഗ്‌സ് വിഭാഗം പരിശോധന നടത്തിയത്. 

മറൈന്‍ ഡ്രൈവിലെ കോസ്‌മെറ്റിക് ഷോപ്പില്‍ രേഖകളില്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നത്.