റോഡരികില്‍ വച്ച് വീട്ടമ്മ അറിയാതെ മാല പൊട്ടിച്ചു; രക്ഷപ്പെട്ടു എന്ന് കരുതിയ കളളന്‍ 'മൂന്നാം കണ്ണില്‍'; ഒടുവില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th January 2020 08:48 PM |
Last Updated: 16th January 2020 08:48 PM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: വീട്ടമ്മ അറിയാതെ മാല പൊട്ടിച്ചു എന്ന് ആശ്വസിച്ച കളളന് തെറ്റുപ്പറ്റി! സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കളളനെ പൊലീസ് കയ്യോടെ പിടികൂടി.
വെള്ളാങ്ങല്ലൂര്‍ പാലപ്രക്കുന്ന് സ്വദേശി ലീലയുടെ 3 പവന്റെ മാലയാണ് ബൈക്കില്‍ വന്നു കവര്‍ന്നത്. ഈ കേസില്‍ കോടന്നൂര്‍ നാരായണന്‍കാട്ടില്‍ ശരത്‌ലാലിനെ (31)യാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയോടെ ഒറ്റയ്ക്കു നടന്നുപോകുന്നതിനിടെയാണു കവര്‍ച്ച. വീട്ടിലെത്തിയ ശേഷമാണു മാല നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്.