വാട്സാപ്പ് വഴി ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജസന്ദേശം ; വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2020 09:59 AM  |  

Last Updated: 16th January 2020 09:59 AM  |   A+A-   |  

 

മലപ്പുറം : ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയവഴി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിലായി.  കാര്‍ത്തല സ്വദേശി ഷഫീഖ് റഹ്മാനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വാട്സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ ഗോപാലന്‍, അബൂബക്കര്‍ സിദ്ദിഖ്, എ.എസ്.ഐ. അനില്‍കുമാര്‍, എസ്.സി.പി.ഒ. അല്‍ത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.