കെഎഎസ് പരീക്ഷ; സെക്രട്ടേറിയറ്റില്‍ കൂട്ട അവധി; അയോഗ്യരാക്കുമെന്ന് സര്‍ക്കാര്‍; ജോലി ഉപേക്ഷിച്ച് പഠിക്കാമെന്ന് സര്‍ക്കുലര്‍

ഒന്നുകില്‍ ജോലി ഉപേക്ഷിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയോ ലീവ്  റദ്ദ് ചെയ്ത് ജോലിയില്‍ പ്രവേശിക്കുകയോ വേണമെന്നാണ് നിര്‍ദ്ദേശം
കെഎഎസ് പരീക്ഷ; സെക്രട്ടേറിയറ്റില്‍ കൂട്ട അവധി; അയോഗ്യരാക്കുമെന്ന് സര്‍ക്കാര്‍; ജോലി ഉപേക്ഷിച്ച് പഠിക്കാമെന്ന് സര്‍ക്കുലര്‍

തിരുവനന്തപുരം: കെഎഎസ് പരീക്ഷയെഴുതുന്നതിനായി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കരുതെന്ന് സര്‍ക്കാര്‍. പരീക്ഷയ്ക്കായി അവധിയെടുത്താല്‍ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പുമായി പൊതുഭരണ സെക്രട്ടറി കെആര്‍ ജ്യോതി കുമാര്‍ സര്‍ക്കുലര്‍ ഇറക്കി. 

സെക്രട്ടേറിയറ്റിലെ അന്‍പതോളം അസിസ്റ്റന്റുമാര്‍ കൂട്ടത്തോടെ പരീക്ഷയ്ക്കായി അവധിയെടുത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജീവനക്കാര്‍ അവധിയെടുത്തത് സെക്രട്ടറിയേറ്റിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഈ മാസം 31ന് നിയമസഭ തുടങ്ങുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. ആയതിനാല്‍ ഈപ്പോള്‍ ലീവിലുള്ളവര്‍ കെഎഎസ് പരീക്ഷയെഴുതകയാണെങ്കില്‍ അയോഗ്യരാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

സര്‍വീസില്‍ ഇരിക്കെ നിലവിലെ ജോലിക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയില്‍ ലീവെടുത്ത് ജോലിക്ക് ശ്രമിക്കുന്നത് ഈ വിഭാഗം ജീവനക്കാരുടെ സാമൂഹികപ്രതിബദ്ധത ഇല്ലായ്മ വിളിച്ചോതുന്നതാണ്. സ്വന്തം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുമൂലം പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരം ഒഴിവുകളില്‍ പിഎസ് സിക്ക് പുതിയ ജീവനക്കാരെ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍വാഹമില്ല. പൊതുജനത്തിന് നല്‍കേണ്ട സേവനം സ്വന്തം കരിയറില്‍ മാത്രം മെച്ചപ്പെടുത്തന്ന ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവണത നിരുത്സാഹപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
 
ഈ സാഹചര്യത്തല്‍ ഒന്നുകില്‍ ജോലി ഉപേക്ഷിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയോ ലീവ്  റദ്ദ് ചെയ്ത് ജോലിയില്‍ പ്രവേശിക്കുകയോ വേണമെന്നാണ് നിര്‍ദ്ദേശം. ഈ  സര്‍ക്കുലര്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com