ശശീന്ദ്രന്‍ മന്ത്രിയായി തുടരും; ടിപി പീതാംബരന്‍ എന്‍സിപി പ്രസിഡന്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2020 05:06 PM  |  

Last Updated: 16th January 2020 05:06 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ടിപി പിതാംബരനെ എന്‍സിപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. എകെ ശശീന്ദ്രന്‍ മന്ത്രിയായി തുടരാനും ഇന്ന് മുംബൈയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗത്തില്‍ തീരുമാനമായി. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്റെ ചുമതല താത്കാലികമായി വഹിച്ചുവരികയായിരുന്നു ടിപി പീതാംബരന്‍.

പ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എന്‍സിപിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് കേന്ദ്രനേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടത്. ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ മന്ത്രിയാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. രാജിവെക്കുന്ന  ശശീന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ എന്‍സിപി കേന്ദ്ര നേതൃത്വം തയ്യാറിയില്ല.

കുട്ടനാട് ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനത്ത് മാറ്റം വരുത്തുന്നത് പാര്‍ട്ടിക്ക ദോഷകരമാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.  അതേസമയം കുട്ടനാട്ടിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമായിട്ടില്ല.