നാലുവര്‍ഷം മുമ്പ് കാണാതായ സ്വര്‍ണമാല വിറ്റ വാഷിങ് മെഷീനില്‍ ; ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 02:51 PM  |  

Last Updated: 17th January 2020 02:51 PM  |   A+A-   |  

ഫയല്‍ ചിത്രം

 

ചാലക്കുടി : കാലപ്പഴക്കം മൂലം വിറ്റ വാഷിങ് മെഷീനില്‍ നിന്ന് കിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി സര്‍വീസ് സെന്റര്‍ ജീവനക്കാരന്‍. കൊരട്ടി കാതിക്കുടം ജംഗ്ഷനിലുള്ള കൂള്‍ ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അന്നമനട കല്ലൂര്‍ സ്വദേശി അനില്‍ തോമസാണ്  വാഷിങ് മെഷീന്‍ ഉടമയെ കണ്ടെത്തി സ്വര്‍ണമാല ഏല്‍പിച്ചത്.

മെഷീനിലെ അഴുക്കുവെള്ളം പോകുവാനുള്ള പൈപ്പിലാണ് മാല കണ്ടത്. മൂന്നു പവന്‍ തൂക്കം വരുന്നതാണ് മാല. സ്വര്‍ണമാല കിട്ടിയതോടെ അനില്‍ തോമസ് ഉടമയെ തേടിപ്പിടിച്ച് കണ്ടെത്തി കൈമാറുകയായിരുന്നു.

ചെറുവാളൂര്‍ ശ്രീവിലാസത്തില്‍ അജിത് കുമാറിന്റെതായിരുന്നു മാല. നാലുവര്‍ഷം  മുന്‍പാണ് മാല കാണാതായത്. അജിത്തും ഭാര്യ സുജിതയും ഒരു പാടു തിരഞ്ഞെങ്കിലും മാല കിട്ടിയിരുന്നില്ല. ജീവനക്കാരന്റെ സത്യസന്ധതയെ നാട്ടുകാര്‍ അഭിനന്ദിച്ചു.