പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞു; ആര്‍എസ്എസ് പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2020 10:56 AM |
Last Updated: 17th January 2020 10:56 AM | A+A A- |

കണ്ണൂര്‍: പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രബേഷാണ് ബോംബെറിഞ്ഞത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു.
കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊന്ന്യം നായനാര്‍ റോഡിലാണ് വ്യാഴാഴ്ച രാവിലെ ബോംബേറുണ്ടായത്. ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഈ പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നു.
കതിരൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ അരുണ്‍, മഹേഷ് കുമാര്‍ എന്നിവരായിരുന്നു ബുധനാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നത്. പൊലീസ് പിക്കറ്റ് പോസ്റ്റിനടുത്ത് തന്നെയാണ് സ്‌ഫോടനം നടന്നത്. തലനാരിഴയ്ക്കാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്