മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേര്‍ക്ക് മുട്ടയേറ് ; പരാതിയുമായി വനിതകള്‍ ; കേസെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2020 12:11 PM |
Last Updated: 17th January 2020 12:11 PM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം : കോട്ടയത്ത് മുത്തൂറ്റ് ജിവനക്കാര്‍ക്ക് നേര്‍ക്ക് മുട്ടയെറിഞ്ഞതായി പരാതി. വനിത ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാവിലെ 9 മണിയോടെയാണ് സംഭവം. കോട്ടയത്തെ മൂന്ന് മൂത്തുറ്റ് ശാഖകളിലെ വനിതാ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
കോട്ടയം ബേക്കര്‍ ജംഗ്ഷനിലുള്ള മുത്തൂറ്റ് ശാഖയിലും, ക്രൈണ്‍ പ്ലാസ ഇല്ലിക്കല്‍ ബ്രാഞ്ചുകളിലുമാണ് മുട്ടയേറ് ആക്രമണം ഉണ്ടായത്. രാവിലെ ജോലിക്കെത്തിയ വനിതാ ജീവനക്കര്‍ക്ക് നേരെ മുട്ടയെറിഞ്ഞുവെന്നാണ് പരാതി. സിഐടിയു തൊഴിലാളികളാണ് മുട്ടയെറിഞ്ഞതെന്നാണ് ആരോപണം.
വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നേരത്തെ സംസ്ഥാനത്തിന്റെ മറ്റ് പല ജില്ലകളിലും മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേര്‍ക്ക് ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു.