'രാഹുലിനെ ജയിപ്പിച്ചത് മലയാളികള്‍ ചെയ്ത മണ്ടത്തരം, മോദിക്ക് രാഹുല്‍ എതിരാളിയേ അല്ല'; വിമര്‍ശനവുമായി രാമചന്ദ്ര ഗുഹ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2020 08:40 PM |
Last Updated: 17th January 2020 08:42 PM | A+A A- |

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചരിത്രകാരന്‍ രാമചന്ദ്രക ഗുഹ. രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത് മലയാളികള്‍ ചെയ്ത അബദ്ധമാണെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു.
ഇന്ത്യയ്ക്ക് ആവശ്യം നെഹ്‌റു കുടുംബത്തിലെ ചെറുമകനെ ആയിരുന്നില്ല. രാഹുല്‍ എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങള്‍ എളുപ്പമാവുകയാണെന്നും രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. കോഴിക്കോട് ലിറ്റററി ഫെസ്റ്റിവല്ലില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.