കൊല്ലത്ത് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 17th January 2020 05:40 PM  |  

Last Updated: 17th January 2020 05:40 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കൊല്ലം: പാരിപ്പളളിയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. എഴിപ്പുറം സ്വദേശിനി ഐശ്വര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

ഇത്തിക്കരയാറ്റില്‍ നിന്നാണ് ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് ഐശ്വര്യയെ കാണാതായത്. 

കൊല്ലം എസ്എന്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ. കോളജിലേക്ക് പോയ വിദ്യാര്‍ത്ഥിനി തിരികെ വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പാരിപ്പളളി പൊലീസിന് പരാതി നല്‍കി. 

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയുടെ ബാഗ് ഇത്തിക്കരപാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.