ഇതൊന്നും ശരിയല്ല, കൂടത്തായി ചാനല്‍ പരിപാടി കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നത്; ജി സുധാകരന്‍

കൂടത്തായി കൊലപാതക പരമ്പര കേസിനെ ആസ്പദമാക്കിയുള്ള ചാനല്‍ പരിപാടി കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍
ഇതൊന്നും ശരിയല്ല, കൂടത്തായി ചാനല്‍ പരിപാടി കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നത്; ജി സുധാകരന്‍

ആലപ്പുഴ: കൂടത്തായി കൊലപാതക പരമ്പര കേസിനെ ആസ്പദമാക്കിയുള്ള ചാനല്‍ പരിപാടി കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഇതൊന്നും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പുഴയില്‍ മംഗളം സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ പ്രതികരണം. 

ഒരു ടെലിവിഷന്‍ ചാനലില്‍ കൂടത്തായി കേസിനെ കുറിച്ചുള്ള സീരിയല്‍ കാണാനിടയായി. അത് കൊലപാതങ്ങള്‍ക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത്. കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഇതൊന്നും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 

കേരളത്തെ ഇളക്കിമറിച്ച കൊലപാതക പരമ്പരയായിരുന്നു കൂടത്തായിയില്‍ അരങ്ങേറിയത്. ഒരു കുടുംബത്തിലെ നിരവധിയാളുകളെ കൊന്നൊടുക്കിയ സത്യാവസ്ഥ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരികയായിരുന്നു. സംഭവത്തെ ആസ്പദമാക്കി ഒന്നിലധികം സിനിമകളും സീരിയലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

കേസുകളും ചില വിവാദങ്ങളും പിന്നാലെയുണ്ടെങ്കിലും കൂടത്തായി എന്ന പേരിലാണ് മലയാളത്തില്‍ പരമ്പര ആരംഭിച്ചത്. ഗിരീഷ് കോന്നിയാണ് കൂടത്തായി പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്.പരമ്പരയില്‍ മുഖ്യകഥാപാത്രമായ ജോളിയെ അവതരിപ്പിക്കുന്നത് സിനിമാ താരം മുക്തയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com