കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; രഹസ്യകേന്ദ്രത്തില്‍ സൂക്ഷിച്ചത് 450 കന്നാസുകളിലായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 07:54 AM  |  

Last Updated: 18th January 2020 07:56 AM  |   A+A-   |  

ഫയല്‍ ചിത്രം


 

പാലക്കാട് : വന്‍ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, ചിന്നകാനൂര്‍ ഭാഗത്തെ രഹസ്യകേന്ദ്രത്തില്‍ സൂക്ഷിച്ച സ്പിരിറ്റാണ് പിടികൂടിയത്.

പാലക്കാട് ഇന്റലിജന്‍സ് ബ്രാഞ്ചും എക്‌സൈസ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടിച്ചെടുത്തത്. 450 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്പിരിറ്റിന് 50 ലക്ഷത്തോളം രൂപ വിലവരും.