നിയമം ലംഘിച്ചതിന് പിടിക്കപ്പെട്ടോ ? കയ്യില്‍ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട, പിഴ അടയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

പിഴ നിരക്ക് ഉയര്‍ന്നതോടെയാണ് സ്വൈപ്പിങ് മെഷീന്‍ എന്ന ആശയം മോട്ടോര്‍ വാഹനവകുപ്പില്‍ ഉദിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : ഗതാഗതനിയമം ലംഘിച്ചതിന് പിടിക്കപ്പെട്ടോ ?. കയ്യില്‍ പണമില്ലെന്ന് കരുതി ഇനി വിഷമിക്കേണ്ട. എടിഎം കാര്‍ഡ് കൈവശമുണ്ടായിരുന്നാല്‍ മതി. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണം അടയ്ക്കാന്‍ സംവിധാനം ഒരുക്കി മോട്ടോര്‍വാഹനവകുപ്പ്.

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സംവിധാനത്തിലൂടെ പണം അടയ്ക്കാന്‍ ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് സ്വൈപ്പിങ് മെഷീന്‍ തയ്യാറാക്കിയിരിക്കുന്നത്. കൈയില്‍ കാശ് ഇല്ലെങ്കിലും കാര്‍ഡ് പേഴ്‌സിലുണ്ടെങ്കില്‍ പിഴ അപ്പോള്‍ തന്നെ അടയ്ക്കാം. സാങ്കതിക വിദ്യയില്‍ ഊന്നിയുള്ള വാഹനപരിശോധനയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഗതാഗത കമ്മിഷണര്‍ ആര്‍ ശ്രീലേഖ പറഞ്ഞു.  

പിഴ നിരക്ക് ഉയര്‍ന്നതോടെയാണ് സ്വൈപ്പിങ് മെഷീന്‍ എന്ന ആശയം മോട്ടോര്‍ വാഹനവകുപ്പില്‍ ഉദിക്കുന്നത്. ഇതിനായി നിയോഗിക്കപ്പെട്ട ബാങ്കിങ് ശൃംഖല സംസ്ഥാന വ്യാപകമായി സ്വൈപ്പിങ് മെഷീന്‍ മോട്ടോര്‍ വാഹനവകുപ്പിന് നല്‍കികഴിഞ്ഞു. ക്യാമറയില്‍ പിടിക്കപ്പെടുന്ന നിയമലംഘനങ്ങള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈനിലൂടെ അടയ്ക്കാനാവുക.

സ്വൈപ്പിങ് മെഷീന്‍ ഉപയോഗിച്ച് പിഴ പിരിച്ചാല്‍ അഴിമതി തടയാനാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വിലയിരുത്തുന്നു. സ്വൈപ്പിങ് മെഷീന്‍ വഴിയുള്ള പിഴ ഈടാക്കല്‍ വരുമാനം കൂട്ടൂമെന്നും കരുതുന്നു. കൂടുതല്‍ സ്‌ക്വാഡുകളെ നിരത്തിലിറക്കി നിയമ ലംഘനങ്ങള്‍ പിടിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com