മുന്‍ എംഎല്‍എ വി ബാലറാം അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 09:56 AM  |  

Last Updated: 18th January 2020 09:56 AM  |   A+A-   |  

v_nbalaram


തൃശൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ വടക്കാഞ്ചേരി എല്‍എയുമായ വി ബാലറാം അന്തരിച്ചു. 72 വയസായിരുന്നു. കെപിസിസിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയാണ്.

തൃശൂരില്‍ കോണ്‍ഗ്രസ് ഐ വിഭാഗത്തിന്റെ പ്രമുഖ നേതാവായിരുന്നു ബാലറാം. 2004ല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എകെ ആന്റണി മന്ത്രിസഭയില്‍ അംഗമായ കെ മുരളീധരന് നിയമസഭയിലേക്കു മത്സരിക്കാന്‍ വടക്കാഞ്ചേരി മണ്ഡലം ഒഴിഞ്ഞുകൊടുത്തത് ബാലറാം ആണ്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച കെ മുരളീധരന്‍ പരാജയപ്പെട്ടു. 

എംഎല്‍എ സ്ഥാനം ത്യജിച്ചതിനു പകരമായി കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയെങ്കിലും ബാലറാമിന് ജയിക്കാനായില്ല. 

എക്കാലത്തും കെ കരുണാകരന്റെ വിശ്വസ്തന്‍ ആയിരുന്ന ബാലറാം ലീഡര്‍ കോണ്‍ഗ്രസ് വിട്ടപ്പോഴും ഡിഐസി രൂപീകരിച്ചപ്പോഴും കൂടെനിന്നു. പിന്നീട് കരുണാകരനുമായി അകന്ന ബാലറാം കോണ്‍ഗ്രസില്‍ തിരികെ എത്തിയിരുന്നു.