തുറസ്സായ വേദിയില്‍ പങ്കെടുക്കാനില്ല; കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ പിന്‍മാറി
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2020 10:51 AM |
Last Updated: 19th January 2020 10:55 AM | A+A A- |

കോഴിക്കോട്: ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവെലിലെ ഗവര്‍ണറുടെ പരിപാടി റദ്ദാക്കി. കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ നിന്നാണ് ഗവര്‍ണര്‍ പിന്‍മാറിയത്. തുറസായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പിന്‍മാറ്റമെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. പൗരത്വനിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ സര്‍്ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് രാജ്ഭവന്റെ തീരുമാനം എന്നാണ് സൂചന.
ഇന്ത്യന്‍ ഫെഡറിലിസം എന്ന പരിപാടിയില്‍ ഇന്ന് വൈകീട്ട് അഞ്ച് മണിക്കായിരുന്നു മുഹമ്മദ് ആരിഫ് ഖാന്റെ സെക്ഷന്‍. സുരക്ഷ കണക്കിലെടുത്ത് മറ്റ് സ്ഥലങ്ങളിലേക്ക് പരിപാടി മാറ്റാന്‍ സംഘാടകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം സംഘാടകര്‍ അതുവേണ്ടെന്ന് വെക്കുകയായിരുന്നു.
അതേസമയം ഗവര്‍ണറുടെ സുരക്ഷ കണക്കിലെടുത്ത്് പരിപാടി ഒഴിവാക്കിയതായി രവി ഡിസി പറഞ്ഞു.