റോഡ് കയ്യേറിയെന്ന് പരാതി ; വീടിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി ; കിടക്കാന്‍ ഇടമില്ലാതെ വീട്ടമ്മയും പെണ്‍മക്കളും പെരുവഴിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2020 12:27 PM  |  

Last Updated: 19th January 2020 12:27 PM  |   A+A-   |  

 

കൊല്ലം:  റോഡ് കയ്യേറി നിര്‍മിച്ചുവെന്ന പരാതിയെ തുടര്‍ന്ന് കൊല്ലത്ത് വീട്ടമ്മയും പെണ്‍മക്കളും താമസിക്കുന്ന വീടിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി. പുത്തൂര്‍ കാരയ്ക്കല്‍ സ്വദേശി ഉഷാകുമാരിയുടെ വീടിന്റെ ഒരുഭാഗമാണ് അധികൃതര്‍ ഇടിച്ചുനിരത്തിയത്.

സമീപവാസികളുടെ പരാതിയെത്തുടര്‍ന്ന് രണ്ടര സെന്റില്‍ നിര്‍മിച്ച ചെറിയ വീട് പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇടിച്ചുനിരത്തിയത്. ഇതോടെ വീട്ടമ്മയായ ഉഷാകുമാരിയും പെണ്‍മക്കളും പെരുവഴിയിലായി.

വീട് തകര്‍ത്തതോടെ, അന്തിയുറങ്ങാന്‍ ബന്ധുവീടുകളില്‍ അഭയം തേടുകയാണ് ഉഷാകുമാരിയും മകളും ഇവരുടെ ഒന്നരവയസ്സുള്ള പെണ്‍കുഞ്ഞും. എന്നാല്‍ കോടതിവിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് പുത്തൂര്‍ പൊലീസ് വിശദീകരിക്കുന്നത്.