വിവാഹത്തലേന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; രാത്രി വീടിനടുത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു ; യുവാവ് അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2020 03:38 PM |
Last Updated: 19th January 2020 03:38 PM | A+A A- |

തിരുവനന്തപുരം : വിവാഹത്തിന്റെ തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംക്ഷന് സമീപം നസീബ് മംഗലത്ത് വീട്ടില്‍ നസീബ്(23)ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 9-ാം തീയതി രാത്രിയാണ് യുവതിയെ പ്രതി വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയത്. പീഡിപ്പിച്ചശേഷം രാത്രി തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
അടുത്തദിവസം കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹവും നടന്നു. വിവാഹശേഷം ഈ സംഭവം യുവതി ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് പരാതി നല്‍കുകയായിരുന്നു.