ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്...., സരിതയില്‍ നിന്നും സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സി തേടി, നേതാക്കള്‍ കുടുങ്ങുമോ ?

ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്ന് സരിതാ എസ് നായര്‍
ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്...., സരിതയില്‍ നിന്നും സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സി തേടി, നേതാക്കള്‍ കുടുങ്ങുമോ ?

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍. കേസിലെ അന്വേഷണ പുരോഗതി അടക്കമുള്ള വിവരങ്ങള്‍ ആരാഞ്ഞ് കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചതായി സരിത എസ് നായര്‍ വെളിപ്പെടുത്തി. കേസിന്റെ അന്വേഷണ പുരോഗതി, ഇപ്പോഴത്തെ അവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രാഥമികമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കേന്ദ്ര ഏജന്‍സി സമീപിച്ചതെന്നാണ് കരുതുന്നതെന്ന് സരിത വ്യക്തമാക്കി.

രണ്ടു തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സരിതയുമായി കൂടിക്കാഴ്ച നടത്തിയത്.  ചെന്നെയിലും തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ പുരോഗതി വിവരങ്ങളാണ് ചോദിച്ചത്. കേസില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് എംപിമാര്‍ അടക്കമുള്ളവര്‍ക്കെതിരായ കേസിന്റെ വിശദാംശങ്ങളും അന്വേഷിച്ചതായി സരിത വെളിപ്പെടുത്തി.

ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്നും സരിതാ എസ് നായര്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എന്നിവര്‍ക്കെതിരായ കേസിന്റെ വിവരങ്ങളും എപി അബ്ദുള്ളക്കുട്ടിക്കെതിരായ കേസിന്റെ വിവരങ്ങളും തേടിയതായി സരിത പറഞ്ഞു. തന്റെ കൈവശമുള്ള തെളിവുകല്‍ നല്‍കുന്നില്ലെന്ന പൊലീസിന്റെ വാദം ശരിയല്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പരാതിയില്‍ തെളിവുകള്‍ പരാതിക്കാരികള്‍ തന്നെ നല്‍കണോ. കേസന്വേഷണം ഇപ്പോള്‍ മന്ദഗതിയിലാണ്. എന്നാല്‍ ഇടതുസര്‍ക്കാരില്‍ നിന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒന്ന് രണ്ട് തവണ ഡല്‍ഹിക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ വേറെ എന്തെങ്കിലും താല്‍പ്പര്യങ്ങളുണ്ടോ എന്ന് അന്വേഷിച്ചിട്ടില്ല. രാഷ്ട്രീയ വടംവലികള്‍ക്ക് ഇനി താല്‍പര്യമില്ല. കേരള സര്‍ക്കാര്‍ കേസില്‍ നല്ല നിലയില്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിതാ എസ് നായര്‍ പറഞ്ഞു. രാഷ്ട്രീയ നിലപാടുകള്‍ക്ക് നിന്ന് കൊടുക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് കേസ് നിയമ വഴിക്ക് മാത്രം പോകട്ടെ എന്ന് തീരുമാനം എടുത്തത്. നീതി വൈകുന്ന സാഹചര്യം ഉണ്ടായാല്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനും ആലോചിക്കുന്നുണ്ടെന്ന്  സരിത എസ് നായര്‍ പറയുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരമാണ്, സോളാര്‍ കേസില്‍ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥര്‍ സരിതാ എസ് നായരെ സമീപിച്ചതെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com