നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമം; കൊച്ചിയിൽ അഞ്ചം​ഗ സംഘം അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌  |   Published: 19th January 2020 05:14 PM  |  

Last Updated: 19th January 2020 05:14 PM  |   A+A-   |  

star_ama

 

കൊച്ചി: നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം അറസ്റ്റിൽ. കൊച്ചിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. അഞ്ച് നക്ഷത്ര ആമകളെയും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. വൈറ്റിലയിലെ ഹോട്ടലിൽ നിന്നാണ് ആമകളുമായി അഞ്ച് പേർ വനംവകുപ്പ് പെരുമ്പാവൂർ റേഞ്ച് ഫ്ളയിങ്ങ് സ്ക്വാ‍ഡിന്റെ പിടിയിലായത്.

തമിഴ്നാട് സ്വദേശികളായ മധു, ഭാസ്കർ, ഇളങ്കോവൻ, ആൻഡ്രൂ, തൃശൂർ കട്ടക്കാമ്പാൽ സ്വദേശി എംജെ ജിജി എന്നിവരാണ് അറസ്റ്റിലായത്. ജിജിക്കൊപ്പം ആമയെ വാങ്ങാൻ പദ്ധതിയിട്ടതായി സംശയിക്കുന്ന ചെങ്ങന്നൂർ സ്വദേശം അമലിനായി അന്വേഷണം തുടരുകയാണ്. തമിഴ്നാട്ടിൽ നിന്നാണ് ആമകളെ കൊച്ചിയിലെത്തിച്ചത്.

1972 ലെ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം നക്ഷത്ര ആമകളുടെ വിൽപന ഏഴ് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.