വിവാഹത്തലേന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; രാത്രി വീടിനടുത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു ; യുവാവ് അറസ്റ്റില്‍

പീഡിപ്പിച്ചശേഷം രാത്രി  തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിച്ച് പ്രതി കടന്നുകളയുകയായിരുന്നു
വിവാഹത്തലേന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; രാത്രി വീടിനടുത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു ; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം :  വിവാഹത്തിന്റെ തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംക്ഷന് സമീപം നസീബ് മംഗലത്ത് വീട്ടില്‍ നസീബ്(23)ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 9-ാം തീയതി  രാത്രിയാണ് യുവതിയെ പ്രതി  വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയത്. പീഡിപ്പിച്ചശേഷം രാത്രി  തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

അടുത്തദിവസം കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹവും നടന്നു. വിവാഹശേഷം ഈ സംഭവം യുവതി ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് പരാതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com