അറിയാതെ ഒരു മിസ്ഡ് കോള്‍ ; വിടാതെ പിന്തുടര്‍ന്ന് അജ്ഞാതന്‍, നിരന്തര ശല്യം, 'കോളറെ പൂട്ടി' യുവതിയും പൊലീസും
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2020 10:22 AM |
Last Updated: 20th January 2020 10:22 AM | A+A A- |

കോട്ടയം : യുവതിക്ക് അബദ്ധം പറ്റി ഫോണില്‍ നിന്നും നമ്പര്‍ തെറ്റി ഒരു മിസ്ഡ് കോള്‍ പോയി. കോള്‍ ലഭിച്ച അജ്ഞാതന്‍ ഒരു മാസത്തോളം യുവതിയെ നിരന്തരം വിളിയോട് വിളി. യുവതിയെ ശല്യം ചെയ്ത മധ്യവയസ്‌കന്‍ ഒടുവില്‍ പൊലീസ് പിടിയിലായി.
പുന്നന്താനം കോളനി പുത്തന്‍കണ്ടം മധുസൂദനന്‍ (50) ആണ് അറസ്റ്റിലായത്. നമ്പര്‍ തെറ്റി മധുസൂദനന് ഒരു കോള്‍ പോയതിനെ തുടര്‍ന്ന് ഇയാള്‍ തുടരെ യുവതിയെ വിളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശല്യം അസഹനീയമായതോടെ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ചു.
കൂടാതെ പൊലീസിലും പരാതിപ്പെട്ടു. പൊലീസിന്റെ നിര്‍ദേശപ്രകാരം അജ്ഞാതനായ ' കോളറെ' യുവതി പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചു വരുത്തി. ഭര്‍ത്താവിന് ഒപ്പം യുവതിയെ കണ്ട മധുസൂദനന്‍ പിന്‍മാറാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന്റെ പിടിവീണു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.