കൊച്ചിയെ തണുപ്പിച്ച് അപ്രതീക്ഷിത മഴ
By സമകാലിക മലയാളം ഡെസ് | Published: 20th January 2020 09:04 AM |
Last Updated: 20th January 2020 09:04 AM | A+A A- |
കൊച്ചി: ഞായറാഴ്ച രാത്രി പത്ത് മണിയോടെ കൊച്ചി നഗരത്തിൽ കനത്ത മഴ പെയ്തു. അര മണിക്കൂറോളം നീണ്ടുനിന്ന മഴയിൽ റോഡുകൾ പലതും വെള്ളത്തിലായി. ഞായറാഴ്ച രാത്രിയായിട്ട് പോലും കനത്ത ഗതാഗതക്കുരുക്കാണ് നഗരത്തിലുണ്ടായത്.
മുട്ടം മെട്രോ സ്റ്റേഷന് സമീപം വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതക്കുരുക്കുണ്ടായി. എംജി റോഡ്, സൗത്ത്, കലൂർ, കലൂർ- കടവന്ത്ര റോഡ്, പാലാരിവട്ടം, ഇടപ്പള്ളി, കളമശേരി, തേവര എന്നിവിടങ്ങളിലും റോഡുകളിൽ വെള്ളി കെട്ടി.