'പരിമിതികള്‍ അറിഞ്ഞു പ്രവര്‍ത്തിക്കണം' ; ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുപോലെ പരാജയപ്പെട്ടെന്ന് രാജഗോപാല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2020 11:51 AM |
Last Updated: 20th January 2020 11:51 AM | A+A A- |
ന്യൂഡല്‍ഹി: ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ രൂക്ഷമായ ഭിന്നതയിലാണെന്ന അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ പരക്കുന്നത് ആശാസ്യമല്ലെന്ന് ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുപോലെ പരാജയപ്പെട്ടുവെന്നും രാജഗോപാല്‍ പറഞ്ഞു.
ഗവര്‍ണറും മുഖ്യമന്ത്രിയും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടവരാണ്. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. അവര്‍ തമ്മിലടിക്കുകയാണെന്ന ധാരണയാണ് ജനങ്ങള്‍ക്കിടയില്‍. അത് ആശാസ്യമല്ല. അതു പരക്കുന്നതില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുപോലെ പരാജയപ്പെട്ടു- രാജഗോപാല്‍ പറഞ്ഞു.
സ്വന്തം പരിമിതികള്‍ അറിഞ്ഞുവേണം ഗവര്‍ണറും മുഖ്യമന്ത്രിയും പ്രവര്‍ത്തിക്കാന്‍. തര്‍ക്കങ്ങള്‍ സ്വകാര്യമായി വേണം പരിഹരിക്കാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കകണമായിരുന്നു. അതൊരു മര്യാദയാണ്. നിയമപരമായി അതു വേണോയെന്ന കാര്യം ഭരണഘടനാ പണ്ഡിതര്‍ പറയട്ടയെന്ന് രാജഗോപാല്‍ പറഞ്ഞു.