കുസാറ്റ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചു; തലയ്ക്ക് പരിക്ക് ; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പരിക്കേറ്റ നാലാം വര്‍ഷ വിദ്യാര്‍ത്ഥി ആസില്‍ അബൂബക്കര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്
കുസാറ്റ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചു; തലയ്ക്ക് പരിക്ക് ; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കൊച്ചി : കുസാറ്റ് വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് കാറിടിച്ച് വീഴ്ത്തി ആക്രമിച്ചതായി ആരോപണം. കാറിടിച്ച് വീഴ്ത്തിയ ശേഷം കമ്പിവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന്റെ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചു.

പരിക്കേറ്റ നാലാം വര്‍ഷ വിദ്യാര്‍ത്ഥി ആസില്‍ അബൂബക്കര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കോളേജ് ഹോസ്റ്റലിലുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരിലാണ് ആസിലിനെ കോളേജ് മെയിന്‍ ഗേറ്റിന് സമീപം വെച്ച് കാറിടിച്ച് വീഴ്ത്തി ആക്രമിക്കുന്നത്.

കാറിടിച്ച് വീഴ്ത്തിയ ശേഷം എസ്എഫ്‌ഐ നേതാക്കള്‍ ആസിലിന്റെ തലയിലും ദേഹമാസകലം കമ്പിവടി ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ചിത്രങ്ങള്‍ സഹിതം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഇവരെ ക്യാംപസിന് പുറത്താക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

പ്രതിഷേധത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ സംഘടനയ്‌ക്കെതിരെയല്ലെന്നും, സംഘടനയ്ക്കുള്ളിലെ ചില നേതാക്കന്മാരുടെ പ്രവൃത്തിക്കെതിരെയാണ് രംഗത്തു വന്നതെന്ന് വിദ്യാര്‍ത്ഥികള്‍ സൂചിപ്പിച്ചു. ഹോസ്റ്റല്‍ മെസ്സില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പ്രതികരിച്ചതാണ് ആക്രമണത്തിന് കാരണമെന്നും, ആസിലിന്റെ തലയില്‍ 12-ഓളം സ്റ്റിച്ചുകളുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com