പാലക്കാട് വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് അന്‍പത് പവന്‍ സ്വര്‍ണം മോഷ്ടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2020 10:47 PM  |  

Last Updated: 20th January 2020 10:47 PM  |   A+A-   |  

പ്രതീകാത്മകചിത്രം

 

ചെര്‍പ്പുളശ്ശേരി: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ വീട് കുത്തിത്തുറന്ന് അന്‍പത് പവന്‍ സ്വര്‍ണവും പതിമൂവായിരത്തോളം രൂപയും കവര്‍ന്നു. ആലിയക്കുളം ഗായത്രിയില്‍ ചന്ദ്രശേഖര പണിക്കരുടെ വീട്ടിലാണ് മോഷണം നടന്നത്. ചെര്‍പ്പുളശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.

രണ്ട് ദിവസം മുമ്പ് വീട്ടുകാര്‍ ബംഗളൂരുവിലുള്ള ബന്ധു വീട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കവര്‍ച്ച നടന്നതായി അറിഞ്ഞത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വീടിന്റെ മുന്‍ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. നാല് മുറികളിലെ അലമാരകളും കുത്തി തുറന്നാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്.