വാർഡ് വിഭജനം, നിയമസഭാ സമ്മേളന തീയതി; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

By സമകാലിക മലയാളം ഡെസ്‌  |   Published: 20th January 2020 07:56 AM  |  

Last Updated: 20th January 2020 07:56 AM  |   A+A-   |  

cabinet_kerala

 

തിരുവനന്തപുരം: തദ്ദേശ വാ‍ർഡ് വിഭജനത്തിനുള്ള ബില്ലിന് അംഗീകാരം നൽകാനും നിയമസഭാ സമ്മേളന തീയതി തീരുമാനിക്കാനുമായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. രാവിലെ ഒൻപതിനാണ് യോഗം.

30ന് ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി ഏഴിന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തിൽ സഭാ സമ്മേളനം വിളിച്ചു ചേർക്കാനാകും സർക്കാർ ഗവർണറോട് ശുപാർശ ചെയ്യുക.

വാർഡ് വിഭജന ഓ‌ർഡിനൻസിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ബിൽ കൊണ്ടുവരുന്നത്. ബിൽ മന്ത്രിസഭ അംഗീകരിച്ചാലും നിയമസഭയിൽ അവതരിപ്പിക്കും മുൻപ് ഗവർണർക്ക് റഫർ ചെയ്ത് അറിയിക്കും.

ഈ ഘട്ടത്തിൽ ഗവർണർ ഇടപെടില്ലെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതേ സമയം സഭ പാസാക്കിയ ശേഷം അന്തിമ അംഗീകാരത്തിനായി അയക്കുമ്പോൾ ഗവർണറുടെ ഇടപെടലിൽ സർക്കാറിന് ആശങ്കയുണ്ട്.