'അവര്‍ക്കറിയാം ഞാന്‍ ആരാണെന്ന്, എന്നിട്ടും കേരളത്തിലെ ഒരു മുസ്ലിമും എന്നോടു മോശമായി പെരുമാറിയില്ല'; അനുഭവം പറഞ്ഞ് തസ്ലിമ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2020 02:57 PM  |  

Last Updated: 21st January 2020 02:57 PM  |   A+A-   |  

taslima2

തസ്ലിമ നസ്രീന്‍/ട്വിറ്റര്‍

 

സ്ലാമിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം അറിയാവുന്നവര്‍ ആയിരുന്നിട്ടുകൂടി കേരളത്തിലെ മുസ്ലിംകളില്‍നിന്ന് തനിക്ക് ഒരു മോശം അനുഭവവും ഉണ്ടായില്ലെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീന്‍. മുസ്ലിം പുരുഷന്മാരും സ്ത്രീകളും തന്നോട് ആദരവോടെയാണ് പെരുമാറിയതെന്ന് തസ്ലിമ ട്വിറ്ററില്‍ കുറിച്ചു.

''ഞാന്‍ കുറച്ചു ദിവസം കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ കോഴിക്കോടും കണ്ണൂരും ആയിരുന്നു. ഒരു മോശം അനുഭവം പോലും എനിക്ക് അവിടെ ഉണ്ടായില്ല. മറിച്ച് മുസ്ലിം പുരുഷന്മാരും സ്ത്രീകളും ആദരവു പ്രകടിപ്പിക്കാന്‍ വരികയാണ് ചെയ്തത്. മുസ്ലിം സമാധാനത്തിന്റെ മതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് അവര്‍ക്കു നല്ലപോലെ അറിയാം.'' തസ്ലിമ ട്വീറ്റില്‍ പറയുന്നു.

ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികളില്‍നിന്ന് ഭീഷണി നേരിടുന്ന തസ്ലിമ നസ്രീന്‍ ഏറെക്കാലമായി ഇന്ത്യയിലാണ് കഴിയുന്നത്. ഇന്ത്യയിലേത് ഉള്‍പ്പെടെ ലോകത്തെ ഏതു മേഖലയിലും നടക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ കടുത്ത വിമര്‍ശകയാണ് തസ്ലിമ.