ഐഎന്‍ടിയുസി പിളര്‍ന്നു; സംസ്ഥാന പ്രസിഡന്റിന് എതിരെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി വിമതര്‍
By സമകാലിക മലയാളം ഡെസ് | Published: 21st January 2020 03:50 PM |
Last Updated: 21st January 2020 04:24 PM | A+A A- |

കൊച്ചി: കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടന ഐ.എന്‍.ടി.യു.സി പിളര്‍ന്നു. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ എതിര്‍ക്കുന്നവര്‍, രജിസ്റ്റര്‍ ചെയ്ത തൊഴിലാളി യൂണിയനുകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചതോടെയാണ് സംഘടന പിളര്‍പ്പിലേക്ക് നീങ്ങിയത്.
വാര്‍ത്താ സമ്മേളനം നടത്തിയാണ് വിമത നേതാക്കള്‍ ഔദ്യോഗിക പക്ഷത്തിന് എതിരെ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചത് പ്രഖ്യാപിച്ചത്. സേവ് ഐ.എന്‍.ടി.യു.സി എന്ന പേരില്‍ ക്യാമ്പയിനുകള്‍ നടത്തുമെന്നും ഇവര്‍ വ്യക്തമാക്കി.
നിലവിലെ ഐ.എന്‍.ടി.യു.സി നേതൃത്വം സി.ഐ.ടിയുവിന്റെ ബി ടീമാണെന്നാണ് വിമത വിഭാഗത്തിന്റ ആരോപണം. സര്‍ക്കാരിന്റ തൊഴിലാളി ദ്രോഹത്തിനെതിരെ ഒരു പ്രസ്താവന പോലും ചന്ദ്രശേഖരന്‍ ഇറക്കുന്നില്ല. വിമര്‍ശിക്കുന്നവരെയും കണക്ക് ചോദിക്കുന്നവരെയും പുറത്താക്കുകയാണ് ചന്ദ്രശേഖരന്റെ രീതിയെന്ന് മുന്‍ പ്രസിഡന്റ് കെ സുരേഷ് ബാബു ആരോപിച്ചു.
ചന്ദ്രശേഖരനെ എതിര്‍ക്കുന്നവര്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റ മാത്രം ആളുകളല്ലെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് എതിരെ ഫെബ്രുവരി 22ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ പങ്കെടുപ്പിക്കാനാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നീക്കം. അതേസമയം, തനിക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ അധികാരം പിടിക്കാനുള്ള ചിലരുടെ നീക്കമാണ് എന്നാണ് ചന്ദ്രശേഖന്റെ മറുപടി.