മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി, രണ്ട് പേര്‍ ആശുപത്രിയില്‍; പ്രവര്‍ത്തനം നിര്‍ത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2020 07:07 AM  |  

Last Updated: 21st January 2020 07:07 AM  |   A+A-   |  

moolamattom

 

കട്ടപ്പന: മൂലമറ്റം പവര്‍ഹൗസില്‍ ജനറേറ്ററിന്റെ ഒരുഭാഗം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ പവര്‍ഹൗസിനുള്ളില്‍ പുക നിറഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.

തിങ്കളാഴ്ച രാത്രി ട്രയല്‍ റണ്‍ നടത്തുന്നതിന് ഇടയില്‍ 9.15ടെയാണ് പൊട്ടിത്തെറിയുണ്ടായത്. ജനറേറ്ററിന്റെ എക്‌സിസ്റ്റര്‍ ഭാഗത്ത് പൊട്ടിത്തെറിയുണ്ടായതോടെ പവര്‍ഹൗസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു. 

ഫയര്‍ഫോഴ്‌സ് എത്തിയാണ് പവര്‍ഹൗസിനുള്ളില്‍ ഉണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരേയും പുറത്തെത്തിച്ചത്. പവര്‍ഹൗസിന്റെ പ്രവര്‍ത്തനം എപ്പോള്‍ പുനരാരംഭിക്കാനാവുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.