പൂച്ചയെ രക്ഷിച്ച ഉദ്യോഗസ്ഥരെ കാണാന്‍ ജസ്റ്റിസ് നാാരായണ കുറുപ്പെത്തി; പെട്ടി നിറയെ ലഡ്ഡുവുമായി

By സമകാലിക മലയാളം ഡെസ്‌  |   Published: 21st January 2020 03:26 PM  |  

Last Updated: 21st January 2020 03:26 PM  |   A+A-   |  

 

കൊച്ചി: കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചവരെ നേരിട്ടഭിനന്ദിച്ച് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കെ നാരായണ കുറുപ്പ്. പൂച്ചയെ രക്ഷിച്ച ഫയര്‍ഫോഴ്‌സ് ജീവനക്കാരെ ഓഫിസിലെത്തിയാണ് അദ്ദേഹം അഭിനന്ദിച്ചത്.

പെട്ടി നിറയെ ലഡ്ഡുവുമായാണ് നാരായണ കുറുപ്പ് ഗാന്ധിനഗര്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ കാണാനെത്തിയത്. മെട്രോ തൂണിനും പാളത്തിനുമിടയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ കഷ്ടപ്പെട്ടവരെയെല്ലാം മുന്‍ ന്യായാധിപന്‍ അഭിനന്ദിച്ചു.

സഹജീവികളോടുളള കരുതല്‍ ഭരണഘടനയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ തന്നെ അംഗീകാരം നല്‍കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. തൂണില്‍ കുടുങ്ങിയ പൂച്ചയുടെ ദുരവസ്ഥയറിഞ്ഞ് ജസ്റ്റിസ് നാരായണകുറുപ്പാണ് പൂച്ചയെ രക്ഷിക്കാനുളള നിര്‍ദേശം ഫയര്‍ഫോഴ്‌സിന് നല്‍കിയത്.