കൊറോണ വൈറസ്: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം, പരിശോധന കര്‍ശനമാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2020 02:24 PM |
Last Updated: 22nd January 2020 02:24 PM | A+A A- |

തിരുവനന്തപുരം: ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.
ചൈനയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും. അടുത്തിടെ ചൈനയില്‍ നിന്നെത്തിയവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പടണം.
രോഗ ലക്ഷണങ്ങള്‍ കാണുന്നവരെ പ്രത്യേകം പരിശോധിക്കാനും രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ, കൊച്ചിയടക്കം രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
ചൈനയില്‍ രോഗം ബാധിച്ച് ഒമ്പതുപേരാണ് ഇതുവരെ മരിച്ചത്. മുന്നൂറിലേറെപ്പേര്‍ ചികിത്സയിലാണ്. അമേരിക്കയിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.