ട്രാക്കില്‍ അറ്റകുറ്റപ്പണി : നാളെ മുതല്‍ ഗതാഗത നിയന്ത്രണം ; വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍ ഇവയെല്ലാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 07:33 AM  |  

Last Updated: 22nd January 2020 07:33 AM  |   A+A-   |  

TRAIN

 

കൊച്ചി : ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. കുമ്പളം മുതല്‍ എറണാകുളം വരെയുള്ള പാതയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിനാല്‍ ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചു വിടും.

രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ചകളിലും ഈ മാസം 25 നും നിയന്ത്രണം ഇല്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ വഴി പോകുന്ന മംഗലൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീന്‍- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്, എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എസി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിടും.

ചെന്നൈ എഗ്മൂര്‍ -ഗുരുവായൂര്‍ എസ്‌ക്‌സപ്രസ് 25നും വെള്ളിയാഴ്ചകളിലും ഒഴികെ, 25 മിനുട്ട് വൈകുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.