'എനിക്ക് രണ്ട് പെണ്‍മക്കളാ, അതിനെ ഒരു ........ തൊടാതിരിക്കാനാ'; പൗരത്വനിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ പരിപാടി; ചോദ്യം ചെയ്ത യുവതിക്ക് നേരെ കയ്യേറ്റം; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 08:40 PM  |  

Last Updated: 22nd January 2020 08:40 PM  |   A+A-   |  

 

കൊച്ചി: പൗരത്വനിയമ ഭേദഗതിയെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ കയ്യേറ്റം. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകളാണ് അക്രമവും വധഭീഷണിയുമായി രംഗത്തെത്തിയത്. ഇത്ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം. 

ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാവക്കുളം അമ്പലത്തിലാണ് പൗരത്വനിയമത്തിന് അനുകൂലമായി പരിപാടി സംഘടിപ്പിച്ചത്.